ജനറല്‍ ബോഡി യോഗം 2012 - Aug 21, 6pm

 സുഹൃത്തേ, കേരള കലാ സമിതിയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി യോഗം ചൊവ്വാഴ്ച്ച, 21 ആഗസ്റ്റ് 2012 -നു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. യോഗത്തിന്റെ അജണ്ട ഇപ്രകാരമാണ്: കഴിഞ്ഞ ഒരു കൊല്ലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വരവു-ചിലവ് കണക്കുകള്‍ അവതരിപ്പിക്കുക. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളേയും ഹോസ്റ്റല്‍ പ്രതിനിധികളേയും ഉള്‍പ്പെടുത്തി പുതിയ എക്സിക്ക്യൂട്ടീവ് കമ്മിറ്റി രൂപീകരണം. PhLT-യില്‍ വൈകുന്നേരം 6 മണിക്കാണ് യോഗം കൂടുന്നത്. മീറ്റിങ്ങിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു.